കാഞ്ഞങ്ങാട്:-മേലാം കോട്ട് അരയാല്‍ ബ്രദേഴ്സ് ക്ലബ്ബ് ദുര്‍ഗ്ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനിയില്‍ നടത്തിയ ജില്ലാതല സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സണ്‍ഡേ സെവന്‍സ് ജേതാക്കളായി ഫൈനല്‍ മത്സരത്തില്‍ ഗ്രാമീണഎരിക്കുളത്തെ എതിരില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.വിജയികള്‍ക്ക് ഡോ:എം ആര് നമ്പ്യാര്‍ ക്യാഷ് അവാര്‍ഡ്,ട്രോഫി എന്നിവ നല്കി.സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത് ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തു കളിക്കാരുമായി പരിചയപ്പെട്ടു.സുരേശന് മണലില്‍ അധ്യക്ഷനായി,മാധ്യമപ്രവര്‍ത്തകര്‍ ഇ വി ജയകൃഷ്ണന്,സാമൂഹിക പ്രവര്ത്തകന് കെ ബാലകൃഷ്ണന് നായര്‍,ക്ലബ്ബ് അംഗങ്ങളായ കെ ടി വിനോദ് കുമാര്‍,എം സതീശന്എന്നിവര് സംസാരിച്ചു. ടി ബാബു സ്വാഗതം പറഞ്ഞു. മത്സരം വീക്ഷിക്കാന്‍ എത്തിയ കാണികള്‍ക്ക് നറുക്കെടുപ്പിലൂടെ 50 ലധികം സമ്മാനങ്ങളുംനല്‍കി.
.
