പള്ളിക്കര :പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി കലവറ നിറച്ചു. പൂച്ചക്കാട് തെക്കേക്കര പ്രാദേശിക സമിതി, കീക്കാന്‍ ചേറ്റുകുണ്ട് പ്രാദേശിക സമിതി, പൂച്ചക്കാട് മൊട്ടന്‍ചിറ പ്രാദേശിക സമിതി, തൊട്ടി കിഴക്കേക്കര അയ്യപ്പ ഭജന മന്ദിരം, പൂച്ചക്കാട് കിഴക്ക്കേകര അയ്യപ്പ ഭജന മന്ദിരം, ചിതറി കടപ്പുറം കളരി ശ്രീ ആഞ്ജനേയ മഠം എന്നിവിടങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത കലവറ ഘോഷ യാത്ര നടന്നു. യജ്ഞാചാര്യനും ക്ഷേത്രം തന്ത്രിക്കും ആചാര വരവേല്‍പ്പ് നല്കി. യജ്ഞവേദിയില്‍ ക്ഷേത്രം തന്ത്രി കെ യു പത്മനാഭ തന്ത്രി ഭദ്രദീപം തെളിയിച്ചു. ഇന്ന് രാവിലെ 6 മണിക്ക് മാങ്കുളം ഗോവിന്ദന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിക്കും. മെയ് 25ന്സമാപിക്കും
