കാസര്‍കോട്: വീടിന്റെ ഒന്നാം നിലയിലേക്ക് കല്ലു കയറ്റുന്നതിനിടയില്‍ കാല്‍ തെന്നി താഴേക്ക് വീണ് യുവാവിനു ദാരുണാന്ത്യം. ബേക്കൂര്‍, കുബണൂര്‍, ജോഡ്കല്ല്, നവോദയ നഗറിലെ ജെ. ശശിധര (32)യാണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് കുബണൂര്‍, ചിന്ന മുഗറു ബണത്താടിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ശശിധരയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റിനും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കിട്ടു പുരുഷ-മോഹിനി ദമ്പതികളുടെ മകനാണ്. ഭാര്യ: നേത്രസുജയ. ഏക മകന്‍:മാനസ്. സഹോദരങ്ങള്‍: ജഗദീഷ്, പുഷ്പ.
വീടിന്റെ ഒന്നാം നിലയിലേക്കു കല്ലു കയറ്റുന്നതിനിടയില്‍ തെന്നി താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം
