സ്‌കൂളുകളില്‍ വൃക്ഷത്തൈ നട്ട് രതീഷ് സൗഹൃദ കൂട്ടായ്മ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു

കാഞ്ഞങ്ങാട്: രതീഷ് എന്ന പേരുഉള്ള ആളുകളുടെ കൂട്ടായ്മ ആര്‍ എസ് കെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കഴിഞ്ഞ നാലു വര്‍ഷക്കാലമായി സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ കലാകായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രതീഷ് സൗഹൃദ കൂട്ടായ്മയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം സ്‌കൂളുകളില്‍ വൃക്ഷത്തൈകള്‍ നട്ട് നടത്തി.കിഴക്കുംകര മുച്ചിലോട്ട്,രാംനഗര്‍,വാഴക്കോട്ട്,പരവനടുക്കം ,മുച്ചിലോട്ട് സ്‌കൂളില്‍ പിടിഎ പ്രസിഡന്റ് രാജീവന്‍ മണലില്‍ തെങ്ങിന്‍ തൈനട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ എച്ച് എം എം അനിത,പിടിഎ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.രാംനഗര്‍ സ്‌കൂള്‍ല്‍പിടിഎ പ്രസിഡന്റ് രവീന്ദ്രന്‍ മാവുങ്കാല്‍,വാഴക്കോട്ട് സ്‌കൂളില്‍ പ്രസിഡന്റ് കെ ബിജു തുമ്പയില്‍, പരവനടുക്കം സ്‌കൂളില്‍ എന്നിവര്‍ പ്ലാവിന്‍ തൈകള്‍ ഏറ്റുവാങ്ങി,മാവ് തൈകള്‍ നട്ടുകൊണ്ടാണ് പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നെല്ല്,ചെണ്ടുമല്ലി തുടങ്ങിയ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍,സന്നദ്ധ രക്തദാനം,നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ചികിത്സാ സഹായങ്ങള്‍,ശുചീകരണ പ്രവര്‍ത്തനങ്ങള്‍,സാമൂഹിക ഇടപെടലുകള്‍ ,ടിവി ചാനലുകളിലെ സാന്നിധ്യം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ് ജില്ലയില്‍ 200 ഓളം അംഗങ്ങളുള്ള രതീഷ് സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് രതീഷ് കാലിക്കടവ് , വൈസ് പ്രസിഡന്റ് രതീഷ് ബിരിക്കുളം, സെക്രട്ടറി രതീഷ് പരവനടുക്കം,ജോയിന്റ് സെക്രട്ടറി രതീഷ് മേനിക്കോട്ട്,ട്രഷറര്‍ എം. രതീഷ് വാഴക്കോട്ട് എന്നിവരും വനിത വിഭാഗം ഭാരവാഹികളും സ്ഥാനം ഏറ്റെടുത്തു. മുന്‍ പ്രസിഡന്റ് രതീഷ് ആവണി അധ്യക്ഷനായി.
സെക്രട്ടറി രതീഷ് മേനികേട്ട് സ്വാഗതവും ട്രഷറര്‍ രതീഷ് വിബ്ജിയോര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!