ഫെയര്‍ സ്റ്റേജ് അപാകത പിന്‍വലിച്ചില്ലെങ്കില്‍ ബസോട്ടം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ബസുടമകള്‍

കാഞ്ഞങ്ങാട്: ആര്‍.ടി.എ നിര്‍ണ്ണയിച്ച ഫെയര്‍ സ്റ്റേജിലെ അപാകത പരിഹരിച്ചില്ലെങ്കില്‍ ബസോട്ടം നിര്‍ത്തി വെക്കുന്നതടക്കമുള്ള ശക്തമായ നടപടികളുമായി മു ന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ച ബസുടമകള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഹോസ്ദുര്‍ഗ് താലൂക്ക് ബസ് ഓപ റേറ്റേഴ്സ് ഫെഡ റേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞങ്ങാട്-പാണത്തൂര്‍, കാഞ്ഞങ്ങാട്-കൊന്നക്കാട്, കാഞ്ഞങ്ങാട്-കാലിച്ചാനടുക്കം റൂട്ടില്‍ ഫെയര്‍ സ്റ്റേജുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നിന്നും കിലേ മീറ്റര്‍ അളന്ന് തിട്ടപ്പെടുത്തിയതില്‍ അപാകത ഉണ്ട്. ഇത് ബസുടമകള്‍ക്ക് സാമ്പത്തിക പ്രയാസം സൃഷ്ടിക്കുന്നു. അതിനാല്‍ പ്രസ്തുത ദൂരം വീണ്ടും അളന്ന് തിട്ടപ്പെടുത്തി ഫെയര്‍ സ് റ്റേജ് പുന പരി ശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ബസുടമ സംഘം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അലാമിപള്ളി പുതിയ ബസ് സ്റ്റാന്റില്‍ നിന്നും പാറപള്ളി വരെ 12.1 കി. ലോമീറ്ററാണ് ദൂരമുള്ളത്. എന്നാല്‍ ഈ ദുരത്തില്‍ ഫെയര്‍ സ് റ്റേജ് നിര്‍ണ്ണയിക്കുമ്പോള്‍ അഞ്ച് സ്റ്റേജാണ് വേണ്ടത്. എന്നാല്‍ ആര്‍.ടി.എ തീരുമാന പ്രകാരം പുതിയ ഫെയര്‍ സ്റ്റേജ് നിര്‍ണയത്തില്‍ നാല് സ് റ്റേജ് മാത്ര മെയുള്ളു. 2.5 കി. ലോമീറ്റര്‍ വെച്ചാണ് സ് റ്റേജ് മാര്‍ക്ക് ചെയ്യുന്നതിനാല്‍ വന്ന പിശകാണ് മാറ്റാന്‍ പറയുന്ന തെന്നും പത്ര സ മ്മേളനത്തില്‍ ബസുടമകള്‍ പറഞ്ഞു.1972 ലെ ഫെയര്‍ സ് റ്റേജ് അപകാത ചൂണ്ടിക്കാണിച്ചുള്ള പരാതിയുടെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് അകാരണമായി തങ്ങളെ ദ്രോഹിക്കുകയാ ണെന്നും ബസുടമകള്‍ ആ രോപിച്ചു. പത്ര സ മ്മേളനത്തില്‍  ബസ് ഓപറേറ്റേഴ്സ് ഫെഡ റേഷന്‍ ഭാരവാഹികളായ
ജില്ലാ സെക്രട്ടറി പി ലക്ഷ്മണന്‍, താലൂക്ക് പ്രസിഡന്റ് എം അസൈനാര്‍,  ജനറല്‍ സെക്രട്ടറി ഏ.വി പ്രദീപ് കുമാര്‍, ട്രഷറര്‍
കെ.വി രവി എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!