വൈശാഖ നടനത്തിന് ഇന്ന് തിരശ്ശീല വീഴും; രചന നാരായണന്‍കുട്ടി ഇന്ന് ഗോശാലയില്‍ നൃത്തം അവതരിപ്പിക്കും

പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തിന് ഇന്ന് സിനിമതാരവും പ്രശസ്ത നര്‍ത്തകിയുമായ രചന നാരായണന്‍ കുട്ടിയുടെ മണ്‍സൂണ്‍ അനുരാഗ എന്ന കുച്ചുപ്പുഡി നൃത്തശില്പത്തോടെ തിരശ്ശീല വീഴും. സമാപന ചടങ്ങില്‍ ഉദുമ മുന്‍ എം എല്‍ എയും പൂരക്കളി അക്കാഡമി ചെയര്‍മാനുമായ കെ കുഞ്ഞിരാമന് കലാ പോഷക എന്ന അവാര്‍ഡ് നല്‍കി പരമ്പര വിദ്യാപീഠം ആദരിക്കും. മഹതി കണ്ണന്‍ എന്ന പ്രശസ്ത നര്‍ത്തകിയുടെ നൃത്തം കൊണ്ട് വൈശാഖ നടനം പത്താം ദിവസം സമ്പന്നമായപ്പോള്‍ കേവലം അഞ്ച് വയസ്സ് മാത്രം പ്രായമുള്ള ആദ്യലക്ഷ്മി എന്ന കുട്ടി കുച്ചുപ്പുടി അവതരിപ്പിച്ച് ആസ്വാദകരെ അദ്ഭുതപ്പെടുത്തി. അപര്‍ണ്ണ കേക്കുണ്ണായ , സൃഷ്ടി ദേശാക്ഷി, ആതിര രാജു നന്ദന , നീതു കലാക്ഷേത്ര, ദീപക് പുത്തൂര്‍, ദര്‍ശന ഭാസ്‌കര്‍, ഗായത്രി രാജാജി , ചെറുതാഴം ശിവദം ടീം, ശീതള്‍ സുരേന്ദ്രന്‍, മേഘന ഭാരദ്വാജ്, ബേബി ആദ്യ, രേഷ്മ ജി , രഷ്മി അയ്യങ്കാര്‍, ഹിരണ്‍മയി ആനന്ദ്, മംഗള ശേഖര്‍, ദിവ്യ ഭട്ട്, എന്നിവരും ഗോശാല നന്ദി മണ്ഡപത്തില്‍ നൃത്തം അവതരിപ്പിച്ചു.

സമാപന ദിവസം വേദഗംഗ പുടയൂര്‍, തനുശ്രീ ബംഗ്ലൂര്‍, നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ്, രുദ്ര സ്‌കൂള്‍ ഓഫ് ഡാന്‍സ്, ഭൂമിക, അശ്വതി സന്ദീപ് എന്നിവരും വിവിധ തിരുവാതിര ടീമുകളും നന്ദിമണ്ഡപത്തിന്റെ അരങ്ങിലെത്തും. കലാമണ്ഡലം അഭിജേഷിന്റെ ചാക്യാര്‍ കൂത്തും ഉണ്ടാവും

error: Content is protected !!