കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മുറിയനാവിയിലെ സ്വദേശി അനില്‍ (47) ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഖത്തറില്‍ ഡ്രൈവര്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരു വര്‍ഷം മുമ്പ് സ്വന്തം വീടിന്റെ പാല്‍ കാച്ചല്‍ ചടങ്ങില്‍ പങ്കെടുത്താണ് ഖത്തറില്‍ തിരിച്ച് പോയത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നു. ബാബു – കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു.മകള്‍: അനുഗ്രഹ.
