പെരിയ : ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന ദേശീയ നൃത്തോത്സവത്തിന് നാളെ രാത്രി 8 മണിക്ക് സിനിമാ താരവും പ്രശസ്ത നര്‍ത്തകിയുമായ രചന നാരായണന് കുട്ടിയുടെ ‘മണ്‍സൂണ്‍ അനുരാഗ ‘ എന്ന കുച്ചുപ്പുടി നൃത്തശില്പത്തോടെ തിരശ്ശീല വീഴും. ഉദുമ മുന്‍ എം എല്‍ എയും പൂരക്കളി അക്കാഡമി ചെയര്‍മാനുമായ കെ കുഞ്ഞിരാമന് പരമ്പര വിദ്യാപീഠം കലാ പോഷക അവാര്ഡ്നല്കിആദരിക്കും
