കുട്ടികള്‍ക്ക് കൗതുകമായി പോലീസ്, ഫയര്‍ സ്റ്റേഷനുകള്‍

കാഞ്ഞങ്ങാട് : ഒഴിഞ്ഞവളപ്പ് നായനാര്‍ സ്മാരക വായനശാല ‘വായന വെളിച്ചം ‘ പരിപാടിയുടെ ഭാഗമായി ബാലാവേദി നടത്തുന്ന’ആര്‍പ്പ്-2025’ ന്റെ ഭാഗമായുള്ള 5 ആം കൂടിയിരിപ്പിന്റ ഭാഗമായി ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍, കാഞ്ഞങ്ങാട് ഫയര്‍ സ്റ്റേഷന്‍ എന്നിവ സന്ദര്‍ശിച്ചു. കുട്ടികള്‍ക്ക് കൗതുകം നിറഞ്ഞ കാഴ്ച്ചകളാണ് കുട്ടികള്‍ക്ക് സ്റ്റേഷനുകളില്‍നിന്നും ലഭിച്ചത്.ഫയര്‍ സ്റ്റേഷനില്‍ നിന്നും വിവിധ തരം റെസ്‌ക്യൂ ഓപ്പറേഷന്‍ രീതികള്‍ കുട്ടികള്‍ക്ക് പ്രയോഗികമായി പരിചയപ്പെടുത്തി. കൂടാതെ ഫയര്‍ വാഹനങ്ങള്‍, ഫയര്‍ സ്റ്റേഷന്‍ നടത്തിപ്പുകള്‍ എന്നിവയും പരിചയപ്പെടുത്തി. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍, വിവിധ തരം ആയുധങ്ങള്‍, പോലീസ് ടെലികമ്മ്യൂണിക്കേഷന്‍ സമ്പ്രദായം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍രായ ആനന്ദകൃഷ്ണന്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ പ്രദീപന്‍ കോതോളി എന്നിവര്‍ വിശദീകരണം നടത്തി. വായനശാല പ്രവര്‍ത്തകര്‍ ആയ സുവിജ, സജിത, ശ്യാലിനി, ബേബി, നീതു, സന്തോഷ്, പ്രമോദ് എന്നിവര്‍ പരിപാടിക്ക് മേല്‍നോട്ടംവഹിച്ചു.

error: Content is protected !!