കരിന്തളം സൈനിക കൂട്ടായ്മ നിര്‍മ്മിച്ച യുദ്ധ സ്മാരകം നാടിന് സമര്‍പ്പിച്ചു

നീലേശ്വരം :കിനാനൂര്‍ സൈനിക കൂട്ടായ്മ കരിന്തളം തോളേനിയില്‍ നിര്‍മ്മിച്ച യുദ്ധ സ്മാരകത്തിന്റെ സമര്‍പ്പണവും സൈനിക് ഭവന്റെ ശിലാ സ്ഥാപനവും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു സൈനിക കൂട്ടായ്മ പ്രസിഡന്റ് പി വസന്തന്‍ തോളേനി അധ്യക്ഷനായി. എംഎല്‍എ എം രാജഗോപാലന്‍ സൈനിക കൂട്ടായ്മയ്ക്ക് മുഖ്യ പിന്തുണ നല്‍കിയവരെ ആദരിച്ചു.ജില്ലാ കലക്ടര്‍ ഇമ്പശേഖര്‍ ഐ എ എസ് യുദ്ധങ്ങളിലും വിവിധ സൈനിക ഓപ്പറേഷനുകളിലും പങ്കെടുത്ത മുന്‍ സൈനികരെ ആദരിച്ചു. ജില്ലാ പോലീസ് ചീഫ് വിജയ് ഭാരത് റെഡ്ഡി ഗാര്‍ഡ് ഓഫ് ഓണറും റീത്ത് ലെയിങ്ങ് സെറമോണിയല്‍ പരേഡും നടത്തിയ ആര്‍ ടി സി പെരിങ്ങോം ട്രൂപ്‌സ് , എന്‍ സി സി 32 ബറ്റാലിയന്‍ നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് യൂണിറ്റ് എന്നിവര്‍ക്ക് ഉപകാരം കൈമാറി. ഡെപ്യൂട്ടി കമാന്‍ഡന്റ് സി. നിഷ മോള്‍ പെരിങ്ങോം ആര്‍ടിസി, മുന്‍ സിആര്‍പിഎഫ് ഐജി പി ദാമോദരന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി, വാര്‍ഡ് മെമ്പര്‍മാരായ ഉമേശന്‍ വേളൂര്‍, ടി എസ് ബിന്ദു, കെ ചിത്രയിലേഖ, സൈനിക കൂട്ടായ്മ രക്ഷാധികാരി കൃഷ്ണന്‍ കരിമ്പില്‍, കെ വി ശശികുമാര്‍എന്നിവര്‍ സംസാരിച്ചു.സൈനികര്‍ കൂട്ടായ്മ സെക്രട്ടറി ജോഷി വര്‍ഗീസ് സ്വാഗതവും ട്രഷറര്‍ പി വി .ബിജുനന്ദിയും പറഞ്ഞു

error: Content is protected !!