ചിത്താരി:ശ്രീ വാരിക്കാട്ടപ്പന്‍ മഹിഷാമര്‍ദിനി ക്ഷേത്ര മഹോത്സവം വിവിധ പരിപാടികളോട് കൂടി പരിസമാപ്തിയായി. ഉത്സവ ദിനത്തില്‍ രാവിലെ മുതല്‍ ഗണപതി ഹോമം, ഭജനയും തുടര്‍ന്ന് ഗുളികന് തെയ്യത്തിനു ശേഷം അന്നദാനവും നടന്നു.ശേഷം രാത്രി 8 മണിക്ക് ചാമുണ്ഡിക്കുന്ന് പൂരക്കളി സംഘത്തിന്റെ പൂരക്കളിയും 9 മണിക്ക് ശ്രീ മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും കാഴ്ചവരവും ഉണ്ടായി. തുടര്‍ന്ന് നടന്ന തിടമ്പുനൃത്തത്തോടു കൂടി ഉത്സവത്തിന് സമാപനം കുറിച്ചു. കേരളത്തിലെ 5 തിടമ്പുകളോടു കൂടിയ നൃത്തം നടക്കുന്ന ഏക ക്ഷേത്രം എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.
