പാറപ്പള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റി യാത്രയയപ്പും ഹജ്ജാജി സംഗമവും നടത്തി; മുനീര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു

അമ്പലത്തറ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് യാത്രതിരിക്കുന്നപാറപ്പള്ളി ജമാഅത്ത് പരിധിയിലെ ഹാജിമാര്‍ക്കുള്ള യാത്രയയപ്പും ഹജ്ജാജി സംഗമവും പാറപ്പള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.മുനീര്‍ ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാജി കെ, അബൂബക്കര്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി. കാഞ്ഞങ്ങാട് ബദരീയമസ്ജിദ് ഇമാം അബ്ദുറഹിമാന്‍ അഷ്‌റഫി മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ എം അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍, സ്വാലിഹ് വൈറ്റ് ഹൗസ്, എം കെ, ഹസൈനാര്‍ കുണ്ടടുക്കം, എ എം, ബഷീര്‍ പറക്കളായി, പി.അബ്ദുല്ല ഹാജി, കെ.എം ഖാദര്‍ ,ഗള്‍ഫ് പ്രതിനിധിടി.എ, ഹമീദ്, തുടങ്ങിയവര്‍ സംസാരിച്ചു.

error: Content is protected !!