കാഞ്ഞങ്ങാട്:മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ജീവ കാരുണ്യ രംഗങ്ങളിലെ അധികായനും മുസ്ലിം ലീഗ് നേതാവുമായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമ വാര്‍ഷിക ദിനമായ ജൂണ്‍ 10 ന് വിപുലമായ അനുസ്മരണ സമ്മേളനം നടത്താന്‍ പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയോജകമണ്ഡലം മുസ്ലിം ലീഗ് നേതൃയോഗം തീരുമാനിച്ചു.അന്നേ ദിവസം ളുഹര്‍ നമസ്‌കാരാനന്തരം നോര്‍ത്ത് ചിത്താരി ഖിളര്‍ ജുമാ മസ്ജിദിനോടാനുബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഖബര്‍ സ്ഥാനില്‍ സിയറാത്ത് നടക്കും.വൈകിട്ട് 3.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ. അബ്ദുസ്സമദ് സമദാനി എം പി പ്രഭാഷണം നടത്തും.കെ കെ ബദറുദ്ദീന്‍,തെരുവത്ത് മൂസ ഹാജി,മുസ്തഫ തായനൂര്‍,പി എം ഫാറൂഖ് താജുദ്ദീന്‍ കമ്മാടം, എം എസ് ഹമീദ് ഹാജിസംബന്ധിച്ചു.
മെട്രോ മുഹമ്മദ് ഹാജി അനുസ്മരണം ജൂണ്‍ 10 ന്; സമദാനി പ്രഭാഷണം നടത്തും
