നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരികവേദി ചെറുകഥ ശില്പശാല നടത്തി

കാഞ്ഞങ്ങാട് : അധ്യാപകന്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എഴുത്തുകാരന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ച് ജനകീയനായ നെല്ലിക്കാട്ട് കൃഷ്ണന്‍ കൃഷ്ണന്‍ മാസ്റ്ററുടെ പേരില്‍ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ട് കൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരികവേദി ജില്ലാതല ചെറുകഥ ശില്പശാല നടത്തി. ചെമ്മട്ടംവയല്‍ ബല്ലാ ഈസ്റ്റ് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ഏകദിന ചെറുകഥ ശില്പശാലയില്‍ ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ നിന്നും എട്ടാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുള്ള അമ്പത്തഞ്ച് കുട്ടികള്‍ പങ്കെടുത്തു. വളര്‍ന്നു വരുന്ന കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തിയെടുക്കുന്നതിനായാണ് ശില്പശാല നടത്തിയത്. അധ്യാപകനും എഴുത്ത്കാരനു ക്യാമ്പ് ഡയറക്ടറുമായ മണികണ്ഠദാസ് ഉദ്ഘാടനം ചെയ്തു. കെ അനില്‍കുമാര്‍ ക്ലാസ് എടുത്തു. സാംസ്‌കാരികവേദി പ്രസിഡണ്ട് എം കുഞ്ഞമ്പു പൊതുവാള്‍ അധ്യക്ഷം വഹിച്ചു. കെ ലത, , കെ പി ശ്യാമള, കെ വി സോന, രാമകൃഷ്ണന്‍ മോനാച്ച, എ പുരുഷോത്തമന്‍, ജി ജയന്‍ എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി എന്‍ മണിരാജ് സ്വാഗതവും പി അശോകന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!