കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സാര്‍വ്വജനിക ശ്രീ ഗണേശോത്സവ സമിതിയുടെ ആഭിമുഖ്യത്തില്‍ 21-ാം സാര്‍വ്വജനിക ശ്രീ ഗണേശോത്സവം (വിനായക ചതുര്‍ത്ഥി) ആഘോഷത്തിന്റെ ഭാഗമായി ആഘോഷ സമിതി രൂപീകരണം നടന്നു. ഓഗസ്റ്റ് 27,28,29 തീയ്യതികളിലാണ് സാര്‍വ്വജനിക ശ്രീ ഗണേശോത്സവം നടക്കും. നിരവധി പ്രദേശിക സമിതികളെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് ആഘോഷങ്ങളുടെ പൊലിമ കൂടാനാണ് സമിതിയുടെ തിരുമാനം. ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്ത് നടന്ന യോഗത്തില്‍ സമിതി പ്രസിഡന്റ് കെ.വി.ലക്ഷമണന് അദ്ധ്യക്ഷനായി. രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ സഹസംഘചാലക് പി ഉണ്ണികൃഷ്ണന്, രക്ഷാധികാരി പി.ദാമോദരപണിക്കര്‍, ട്രഷറര്‍ പി. മുരളിധരന്, നഗരസഭ കൗണ്‍സിലര്‍
എന്‍ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമിതി സെക്രട്ടറി ബി.ഗുരുദത്ത് റാവു സ്വാഗതം പറഞ്ഞു. ഭാരവാഹികളായി ഡോ. ശരിധര്റാവു
(ചെയര്മാന്) , കെ.വി നായര്‍ (വര്‍ക്കിംഗ് ചെയര്മാന്), എച്ച് ആര് അരുണ്‍ കുമാര്‍ കുശാല്‍നഗര്‍ (ജനറല്‍ കണ്‍വീനര്‍) , എച്ച് .നിതിന്‍ (ഖജാന്‍ജി), കെ സുജിത (മാതൃസമിതി കണ്‍വീനര്‍) , എന്‍ ടി സുനേഷ് (യുവജന സമിതി കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
