പെരിയ : 11 നിറങ്ങള്‍,13 രൂപങ്ങള്‍, 18 പച്ചക്കറികളുടെ പേരുകള്‍ എന്നുവേണ്ട ചോദിക്കുന്ന ഏത് ചോദ്യത്തിനും കൃത്യമായ മറുപടി പറയുന്ന രണ്ടുവയസ്സും പത്തുമാസവും പ്രായമുള്ള കുട്ടി ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി. പെരിയ കാവുങ്കാല്‍ വീട്ടില്‍ അക്ഷയ് യുടെയും അനുപമയുടെയും മകനുമായ ആര്യന്‍ അക്ഷയ് ആണ് ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 21 പഴങ്ങള്‍,ശരീരത്തിലെ എട്ടു ഭാഗങ്ങള്‍, എട്ടു ഗ്രഹങ്ങള്‍, ആഴ്ചയിലെ ദിവസങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയും അനുബന്ധ പദങ്ങളും, 1 മുതല്‍ 50 വരെയുള്ള സംഖ്യകള്‍ എന്നിവ ആരുടേയും സഹായമില്ലാതെ ഈ കൊച്ചു മിടുക്കന്‍ പറയും. ദേശീയ ഗാനവും ഈ കൊച്ചു മിടുക്കന് മന: പാഠമാണ്. ഈ കഴിവുകള്‍ പരിഗണിച്ചു കൊണ്ടാണ് ഇന്ത്യ ബുക്‌സ് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്. പനയാല്‍ കിഴക്കേക്കരയിലെ കൃഷ്ണന്റെയും അനിതയുടെയും കൊച്ചുമകന്‍ആണ്ആര്യന്‍.
