ഗുഡ്‌സ് വാഹനത്തില്‍ നിന്നും കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റില്‍

രാജപുരം : ഗുഡ്‌സ് വാഹനത്തില്‍ നിന്നും കഞ്ചാവ് പിടികൂടി. കള്ളാര്‍ തട്ടുകടക്ക് മുന്‍വശത്ത് ഇന്നലെ രാത്രി 11.45 വാഹന പരിശോധനക്കിടെയാണ്
കെ എല്‍ 79 ബി 0703 ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവറുടെ സീറ്റിന്റെ അടിയിലായി സൂക്ഷിച്ച കവറില്‍ നിന്നും 991 ഗ്രാം കഞ്ചാവ് പിടികൂടിയത്.
സംഭവത്തില്‍ പാണത്തൂര്‍ ഹൗസില്‍ മുഹമ്മദ് ആഷിര്‍ (20) നെ രാജപുരം ഇന്‍സ്‌പെക്ടര്‍ പി രാജീവന്‍ അറസ്റ്റ് ചെയ്തു.  പരിശോധന സംഘത്തില്‍ എഎസ്
ഐ ഓമനക്കുട്ടന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷിന്റോ അബ്രഹാം, സജിത്ത് ജോസഫ് എന്നിവരും ഉണ്ടായിരുന്നു

error: Content is protected !!