ഫയലുകള്‍ കെട്ടിക്കിടക്കുന്നുയെന്ന് സമ്മതിച്ച പിണറായിക്ക് മുഖ്യമന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല: അഡ്വ. ബി എം ജമാല്‍

പൂച്ചക്കാട് : സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കൂമ്പാരമായി കെട്ടിക്കിടക്കുന്നുവെന്ന് പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. ബി എം ജമാല്‍ പറഞ്ഞു. ഓരോ ഫയലുകളും ഓരോ ജീവിതങ്ങള്‍ ആണെന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്തു തന്റേതെന്ന രീതിയില്‍ കേരള സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടിയ പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രി പരാജയമാണെന്നതിനുള്ള തെളിവാണ് ഫയലുകള്‍ കൂമ്പാരമായി കിടക്കുന്നു എന്ന വെളിപ്പെടുത്തല്‍ എന്നും അദ്ദേഹം സൂചിപ്പിച്ചു.പള്ളിക്കര മണ്ഡലം പൂച്ചക്കാട് 17 ആം വാര്‍ഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി യുടെ ആഹ്വാന പ്രകാരമാണ് മഹാത്മാ ഗാന്ധി കുടുംബ സംഗമം നടന്നത്.
വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റ് പ്രഭു മൊട്ടന്‍ചിറ അധ്യക്ഷനായി. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് രവീന്ദ്രന്‍ കരിച്ചേരി, ട്രഷറര്‍ സി എച്ച് രാഘവന്‍, ജനറല്‍ സെക്രട്ടറി കണ്ണന്‍ കരുവാക്കോട്, കെ എസ് മുഹാജിര്‍, സി എച്ച് മധുസൂദനന്‍, മുരളി മീത്തല്‍, പി കൃഷ്ണന്‍, ഗോപാലന്‍ മാക്കംവീട്, വിജയന്‍ മൊട്ടംചിറ, കുഞ്ഞാമദ് പൂച്ചക്കാട്, റഹീം പൂച്ചക്കാട്, അഷ്‌റഫ് പൂച്ചക്കാട് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മുതിര്‍ന്ന നേതാക്കളെ ആദരിച്ചു. ജില്ലാതല കായികമേളയില്‍ ഡിസ്‌കസ് ത്രോയില്‍ മികച്ച വിജയം നേടിയ അക്ഷയ് മുരളിക്ക് ഉപഹാരംനല്‍കിആദരിച്ചു.

error: Content is protected !!