കാഞ്ഞങ്ങാട്:-സിപിഐഎം ജില്ലാ കമ്മിറ്റി അംഗം,മുന്‍ ഉദുമ എംഎല്‍എ,കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന്,കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വിവിധ സാമൂഹ്യ സാംസ്കാരിക സഹകരണ മേഖലയിലെ ജനകീയ നേതാവായിരുന്ന അഡ്വക്കേറ്റ് കെ പുരുഷോത്തമന്റെ പതിനൊന്നാം ചരമ അനുസ്മരണ ദിനം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോട് നടത്തി.വൈകുന്നേരം ബാന്‍ഡ് മേളത്തിന്റെയും റെഡ് വളണ്ടിയര്‍ മാര്‍ച്ചിന്റെയും അകമ്പടിയില്‍ 100 കണക്കിന് ആളുകള്‍ പങ്കെടുത്തത് കുന്നുമ്മലില്‍ നിന്നും പ്രകടനം നടത്തി.തുടര്‍ന്ന് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുസ്മരണ പൊതുയോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കെ വി രാഘവന് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി വി രമേശന്, ജില്ലാ കമ്മിറ്റി അംഗം പി കെ നിഷാന്ത്,നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി സുജാത,പി അപ്പുക്കുട്ടന്,എം പൊക്ല ന് എന്നിവര്‍ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ രാജ്മോഹന്സ്വാഗതംപറഞ്ഞു.
