രസിക ശിരോമണി കോമന്‍ നായരുടെ പേരില്‍ സ്മാരകം പണിയണം: തപസ്യ;  തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം കവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: തപസ്യ കലാസാഹിത്യവേദി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ തല സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് ഹാള്‍ യോഗം കവിയും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ കല്ലറ അജയന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. ബാലചന്ദ്രന്‍ പെരിയ അധ്യക്ഷത വഹിച്ചു. രാസിക ശിരോമണി കോമന്‍ നായരുടെ പേരില്‍ കാഞ്ഞങ്ങാട് ആസ്ഥാനമായി സാംസ്‌കാരിക വകുപ്പ് സ്മാരകം പണിയണമെന്ന് തപസ്യ കലാസാഹിത്യവേദി കാസര്‍കോട് ജില്ലാ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
രസികശിരോമണി കോമന്‍ നായരുടെ അമ്പതാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ മകന്‍ ശശി നമ്പ്യാര്‍ പരപ്പ അനുസ്മരണ പ്രഭാഷണം നടത്തി. ടി പി അഭിജിത് നാന്ദിഗീതം ആലപിച്ചു. സംസ്ഥാന സമിതിയംഗം എം വി ശൈലേന്ദ്രന്‍ മാസ്റ്റര്‍ സംസാരിച്ചു. സുവര്‍ണ്ണ ജയന്തി ജില്ലാ സംഘാടക സമിതി പ്രഖ്യാപനം സംസ്ഥാന സമിതിയംഗം കെ. പവിത്രന്‍ അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി . ടി. ദിനേശന്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സദാനന്ദന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ജില്ലയിലെ മണ്‍മറഞ്ഞുപോയ കലാ-സാഹിത്യ നായകന്‍മാരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടും തുളുനാടിന്റെ സംസ്‌കാരിക പൈതൃകത്തെ അറിയാനു വേണ്ടി തുളുനാടന്‍ ഗ്രാമങ്ങളിലൂടെ ഒരു സംസ്‌കാരിക യാത്ര നടത്താനും തിരുമാനിച്ചു. . ഒരു വര്‍ഷനീണ്ട നില്‍ക്കുന്ന കലാ-സാംസ്‌കാരിക വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടപ്പിക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു. സംഗീത പൂര്‍ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്‍ മാസ്റ്റര്‍ (ചെയര്‍മാന്‍), പി. ഉണ്ണികൃഷ്ണന്‍ നീലേശ്വരം, കെ.ബാലചന്ദ്രന്‍ പെരിയ, ശ്രീനാഥ് കല്ലക്കട്ട (വര്‍ക്കിംഗ് ചെയര്‍മാന്‍മാര്‍), സദാനന്ദന്‍ മാസ്റ്റര്‍ തൃക്കരിപ്പൂര്‍ (ജനറല്‍ കണ്‍വീനര്‍), അശോകന്‍ പുല്ലൂര്‍, ഡോ.രൂപ സരസ്വതി, കെ കുഞ്ഞികൃഷ്ണ പിഷാരടി മാസ്റ്റര്‍, എ എം മുരളീധരന്‍ പെരിയ (കണ്‍വീനര്‍മാര്‍), ടി.ദിനേശന്‍ കാഞ്ഞങ്ങാട്(ട്രഷറര്‍).

error: Content is protected !!