പെരിയ : ഗോകുലം ഗോശാലയില്‍ വൈശാഖ നടനം ഒന്‍പതാം നാളില്‍ കടക്കുമ്പോള്‍ ദേശഭക്തിഗീതവും ഇടവേളകളില്‍ മുഴങ്ങിക്കേള്‍ക്കാം. രാജ്യം ഭീകരതക്കെതിരേ യുദ്ധ കാഹളം മുഴക്കിയ ഈ നേരത്തില്‍ ഓരോ ഭാരതീയനും ദേശത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യം ഉള്‍ക്കൊണ്ട് ഗോശാല സ്ഥാപകന്‍ വിഷ്ണുപ്രസാദ് ഹെബ്ബാര്‍ ഇന്ന് രചിച്ച് ചിട്ടപ്പെടുത്തി കര്‍ണ്ണാടക സംഗീതത്തിലെ പ്രസിദ്ധരായ കാഞ്ചന സഹോദരികള്‍ പാടിയ ദേശഭക്തിഗാനമാണ് ഓരോ ഇടവേളകളിലും ഗോശാലയില്‍മുഴങ്ങുന്നത്.
