തിരുവനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്തസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 426697 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 424583 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.5 ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 99.69 വിജയശതമാനമായിരുന്നു.ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.. വാര്ത്തസമ്മേളനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ നിന്ന് ഫലം പരിശോധിക്കാവുന്നതാണ്.
എസ്എസ്എല്‍സി ഫലം ലഭിക്കുന്ന വെബ്സൈറ്റുകള്‍
https://pareekshabhavan.kerala.gov.in/
kbpe.kerala.gov.in/
results.digilocker.kerala.gov.in/
sslcexam.kerala.gov.in/
www.prd.kerala.gov.in/
results.kerala.gov.in
examresults.kerala.gov.in
results.kite.kerala.gov.in കൈറ്റിന്റെ SAPHALAM 2025 മൊബൈൽ ആപ്പ് വഴിയും അറിയാം.
