കാഞ്ഞങ്ങാട്: കിഴക്കും കര ചെരിച്ചല്‍ മുത്തപ്പന് മടപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം മെയ് 12, 13 തീയ്യതികളിലായി വിവിധ പരിപാടികളോടെ നടക്കും. 12 ന് രാവിലെ ഗണപതി ഹോമം. വൈകീട്ട് 4 ന് ദൈവത്തെ മലയിറക്കല്‍ ചടങ്ങ്. 6 മണിക്ക് വെള്ളാട്ടം. തുടര്‍ന്ന് അന്നദാനം. 13 ന് പുലര്‍ച്ചെ തിരുവപ്പന വെള്ളാട്ടം പുറപ്പാട്. ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം.ദൈവത്തെ മല കയറ്റല്‍ ചടങ്ങോടു കൂടി ഉത്സവംസമാപിക്കും.
