കാഞ്ഞങ്ങാട്: കാസര്‍കോട് റീജിയണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റികഴിഞ്ഞ ദിവസം പുതുക്കി നിശ്ചയിച്ച ഫെയര്‍സ്റ്റേജിലെ അപകാത പരിഹരിച്ച് പുനര്‍നിര്‍ണയിക്കാതെ പുതിയ ഫെയര്‍സ്റ്റേജ് പ്രകാരമുള്ള യാത്രകൂലി നടപ്പാക്കാന്‍ പ്രയാസമാണെന്ന് ഹോസ്ദുര്‍ഗ് താലൂക്ക് ബസ് ഓപ്പറേറ്റഴ്സ് ഫെഡറേഷന് ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. ആലാമിപ്പള്ളി പുതിയ ബസ്സ്്റ്റാന്ഡില് നിന്ന് പാറപ്പള്ളി വരെ 12.1 കിലോമിറ്ററാണ് ദൂരം. എന്നാല്‍ ഇവിടെക്കുള്ള ഫെയര്‍സ്റ്റേജ് നിര്‍ണയിച്ചപ്പോള്‍ . അഞ്ച് സ്റ്റേജുകള്‍ക്കു പകരം നാലു സ്റ്റേജുകളായി ചുരുങ്ങി. രണ്ടരകിലേമീറ്റര് വെച്ച് സ്റ്റേജ് മാര്‍ക്ക് ചെയ്യാത്തതിലെ പിശകാണ് ഇതിനിടയാക്കിയത്. ഈ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന നിരവധി ബസുകളുടെ വരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കും . ഫെയര്‍സ്റ്റേജ് നിര്‍ണയത്തിലെ അപാകത പരഹിരിച്ചശേഷം പുതുക്കിയ നിരക്ക് യാത്രക്കാര്‍ക്ക് അനുവദിക്കാവുന്നതിന് ബസുടമകള്‍ തയ്യാറാണെന്ന് യോഗം വ്യക്തമാക്കി പ്രസിഡന്റ് എം അസിനാര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എ വി പ്രദീപ്കുമാര്‍, കെസ വി രവി, ടി പി കുഞ്ഞികൃഷ്ണന്, വി രതീഷ് കുമാര്‍, എം വി ജിതേഷ് എന്നിവര്‍സംസാരിച്ചു.
