ഹോസ്ദുര്‍ഗ്: കാസര്‍കോട് ജില്ലയിലെ മികച്ച പോലീസ് ഓഫീസറായി ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിനെ തെരഞ്ഞെടുത്തു. കുറ്റാന്വേഷണ മികവ് , ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം, സ്റ്റേഷന് പരിധിയില്‍ മികച്ച സാമൂഹ്യ അന്തരീക്ഷം തുടങ്ങി ഒട്ടേറെ നിലയില്‍ പ്രവര്‍ത്തിച്ചതിനാണ് ജില്ലാ പോലീസ് മേധാവി ബി വി വിജയഭാരത് റെഡ്ഡി ഐപിഎസ് മികച്ച പോലീസ് ഓഫീസര്‍ ആയി തെരഞ്ഞെടുത്ത് അനുമോദനപത്രം നല്‍കിആദരിച്ചത്.
