യോഗ അദ്ധ്യാപക കോഴ്‌സ് കഴിഞ്ഞവര്‍ക്ക് ജോലി സാഹചര്യം ഉണ്ടാക്കണം

കാഞ്ഞങ്ങാട് : യോഗ അദ്ധ്യാപക കോഴ്‌സ് കഴിഞ്ഞ അദ്ധ്യാപകര്‍ക്ക് എത്രയും പെട്ടെന്ന് സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് യോഗ അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ അധികൃതരോട് അവശ്യപ്പെട്ടു. യോഗ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ. രാജഗോപാല്‍ ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി സുകുമാരന്‍ അധ്യക്ഷനായി. ആക്ടിങ്ങ് സെക്രട്ടറി പ്രദിപ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ.വി ഗണേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ജീ പുഷ്പ ,സ്‌പോര്‍ട് കൗണ്‍സില്‍ നിരീക്ഷകന്‍ പള്ളം നാരായണന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഉണ്ണി പാലത്തിങ്കാല്‍ നന്ദി പറഞ്ഞു. ഭാരവാഹികള്‍ പ്രസിഡന്റ് എം.വി നാരായണന്‍ , സെക്രട്ടറി .കെ പി പ്രദീപ് കുമാര്‍, ട്രഷറര്‍ കെ.വി ഗണേഷ് എന്നിവരെ തിരഞ്ഞെടുത്തു.

error: Content is protected !!