സ്വാതിതിരുന്നാളിന്റെ ജീവചരിത്രം നൃത്യരൂപത്തില്‍ ഗോശാലയില്‍

പെരിയ: ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തില്‍ സ്വാതി തിരുനാളിന്റെ ജീവനചരിത്രം നൃത്യരൂപത്തില്‍ അവതരിപ്പിച്ച മുംബൈയില്‍ നിന്നുള്ള ഐശ്വര്യ ഹരീഷ് ആസ്വാദകര്‍ക്ക് നവ്യാനുഭവമേകി. രചനയും സംവിധാനവും ഐശ്വര്യ ഹരീഷ് തന്നെ ചെയ്തപ്പോള്‍ ഭര്‍ത്താവ് ഹരീഷ് മുംബൈ പാടി കൊഴുപ്പിച്ചു. മകള്‍
വര്‍ഷിണി ജതിയിലും പവന്‍ മാധവ് മൃദംഗത്തിലും ജയറാം ബംഗ്ലൂര്‍ മൃദംഗത്തിലും സഹകരിച്ചു. അര്‍ജുന്‍ ശ്യാമള കഥാവിവരണം നല്‍കി.
ദേശീയ നൃത്യോത്സവത്തിന്റെ ഏഴാം നാളില്‍ എറണാകുളത്തില്‍ നിന്നുള്ള അഭിരാമി നവീന്‍, ആതിര ശങ്കര്‍ , മധൂര്‍ സഹോദരികളായ സ്ഫൂര്‍ത്തി, പ്രീതി , ബാംഗ്ലൂരില്‍ നിന്നുള്ള മമത പൈ, ശ്രാവ്യ, കാസര്‍ഗോഡ് ജില്ലയിലെ ചൈത്രയും സംഘവും, മാളവിക, റിതുനന്ദന , ശ്രുതി സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍, വാഗേയ നൃത്ത വിദ്യാലയം , ഗോപിക ഗോവിന്ദ്, അനുശ്രീ, വൈഷ്ണവി മുകുന്ദ്, അനഘ മിഹിരസഹോദരികള്‍, ദേവിക സജീവന്‍, രാധിക കല്ലൂരായ എന്നിവര്‍ ഭരതനാട്യം അവതരിപ്പിച്ചപ്പോള്‍, ക്ഷേത്രകലാ അക്കാഡമി മാടായിക്കാവ് മോഹിനിയാട്ടവും, എറണാകുളത്തില്‍ നിന്നുള്ള അഞ്ജന ആനന്ദ് കുച്ചുപ്പുടിയും ഗോശാല നന്ദി മണ്ഡപത്തില്‍ അവതരിപ്പിച്ചു.
ജില്ലയിലെ നൃത്താധ്യാപകനായ റെജി ജോണ്‍ മാര്‍ട്ടിനെ പരമ്പര വിദ്യാപീഠം ആദരിച്ചു

നൃത്തോത്സവത്തില്‍ ഇന്ന് 

പ്രതിഭ കിനി, കാര്‍ത്തിക് മണി കണ്ഠന്‍ , ശര്‍വ്വരി മയ്യ, ദേവിക കെ എം, ഗുജറാത്തില്‍ നിന്നും ദേവാന്‍ഷി സോംപുര , പ്രശസ്ത നര്‍ത്തകന്‍ പാര്‍ശ്വനാഥ് ഉപാദ്ധ്യായ, നായര്‍ സിസ്റ്റേഴ്‌സ് എന്നിവര്‍ ഭരതനാട്യം അവതരിപ്പിക്കും
നയന നാരായണന്‍ , ഗായത്രി ഗിരിധര്‍ , അശ്വതി കൃഷ്ണ എന്നിവര്‍ മോഹിനിയാട്ടവും, ശാമ , ശാര്‍വ്വി രാഗേഷ് പരമേശ്വര എന്നിവര്‍ കച്ചുപ്പുടിയുംഅവതരിപ്പിക്കും

error: Content is protected !!