എസ് സി എസ് ടി എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം മെയ് 10, 11 തീയ്യതികളില്‍ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : എസ് സി എസ് ടി എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനം മെയ് 10 , 11 തീയ്യതികളില്‍ കാഞ്ഞങ്ങാട് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 10 ന് രാവിലെ 9.30 ന് പതാക ഉയര്‍ത്തല്‍. 10 ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി കെ ചന്ദ്രന്‍ അധ്യക്ഷനാവും. സി ഡിഎസ് കെ സി ചെയര്‍മാന്‍ കെ. അ അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് 12 ന് സെമിനാര്‍.അസിസ്റ്റന്റ് എക്‌സൈസ് എന്‍ജി രഘുനാഥന്‍ക്ലാസെടുക്കും. ഗോപിനാഥന്‍ മോഡറേറ്റര്‍ ആയിരിക്കും. വൈകിട്ട് 4 നടക്കുന്ന പൊതുസമ്മേളനം എം രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുഖ്യാ പ്രഭാക്ഷണം. വൈകിട്ട് 6 ന് കലാ പരിപാടികള്‍ കൈകൊട്ടികളി, നൃത്ത ശില്‍പ്പം , മംഗലം കളി, മാതിര നൃത്തം. 11 ന് രാവിലെ 10 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി കെ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എന്‍ ആനന്ദന്‍ സംഘടന റിപ്പോര്‍ട്ടും ട്രഷറര്‍ പി ജി ബാബുവരവ് ചെലവ് കണക്കും പ്രബീഷ്ദാസ് പ്രമേയ അവതരണം നടത്തും. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കും.വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം സുനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ പി രാജീവന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കാവ്യ എം കല്ലന്താട്ട്, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ടി വിജയന്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ഹരിചന്ദ്രന്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!