നീലേശ്വത്തെ റോഡ് നിര്‍മ്മാണം നീളുന്നു; വ്യാപാരികള്‍ സമരത്തിലേക്ക്

നീലേശ്വരം : നഗരസഭയില്‍ മെയിന്‍ ബസാറിലെ 5 ഓളം റോഡുകള്‍ പുനര്‍നിര്‍മ്മാ ണത്തിനായി ആഴ്ചകളോളം കിളച്ചിട്ടുകൊണ്ട് കരിങ്കല്‍ ചീളുകള്‍ പാകിയിരിക്കുകയാണ്.ഇതിലൂടെ കാല്‍നട യാത്രപോലും ദുസ്സഹമാണ്. ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ക്ക് വരാന്‍ സാധിക്കാത്തതുകൊണ്ട് കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകള്‍ വരുന്നില്ല. വിവിധ ധനകാര്യ സ്ഥാപനത്തിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റ് പല ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് ടൗണില്‍ വരാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉള്ളത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഇടുങ്ങിയ സമാന്തര റോഡിലെ യാത്രയും ദുഷ്‌കരമാണ്. നീലേശ്വരം ടൗണിലേക്ക് ദേശീയപാതനിര്‍മ്മാണവും അനുബന്ധറോഡ് ഉപയോഗിക്കാന്‍ കഴിയാത്തതും കാരണം പൊതുജനങ്ങള്‍ ടൗണിലേക്ക് കാല്‍നടയായി പോലും പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. റോഡിന്റെ പണി ദ്രുതഗതിയില്‍ യഥാസമയം തീര്‍ക്കാത്തതിനെതിരെ ശക്തമായ ജനവികാരമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മുനിസിപ്പാലിറ്റിയുടെ ഈ അനാസ്ഥക്കെതിരെ നീലേശ്വരത്തെ സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും സഹകരിപ്പിച്ചു കൊണ്ട് ഈ മാസം 20 ന് ശേഷം പ്രത്യക്ഷ സമരത്തിലേക്ക്
നീങ്ങാനാണ് നീലേശ്വരം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍തീരുമാനം. വ്യാപാരഭവനില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ വി സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ഡാനിയല്‍ സുകുമാര്‍ ജേക്കബ്, എം ജയറാം, സി വി പ്രകാശന്‍, സെക്രട്ടറിമാരായ സി എച്ച് അബ്ദുള്‍ റഷീദ്, ശശിധരന്‍ പാണ്ടിക്കോട്, തുളസിദാസ്, കെ എം ബാബുരാജ്, പി വി പവിത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ വിനോദ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു.

error: Content is protected !!