ചായ്യോത്ത് സ്‌കൂളിലെ ആദ്യ ഹയര്‍ സെക്കന്ററി ബാച്ചായ പുനര്‍ജനി പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തി

നീലേശ്വരം : ചായ്യോത്ത് ഗവ.ഹയര്‍സെക്കന്റി സ്‌കൂളിലെ 2000 – 2002 ലെ ആദ്യ ഹയര്‍സെക്കന്ററി ബാച്ചായ പുനര്‍ജനി പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. മുന്‍ പ്രധാനാധ്യാപിക മേരി ടീച്ചര്‍ ദീപം തെളിയിച്ച്  സംഗമം ഉദ്ഘാടനം ചെയ്തു. ജോര്‍ജ് ദിമിത്രോവ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ മേരി, വിജയശ്രീ, സുമ, പ്രകാശന്‍, രാജേഷ്, സതീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശാലിനി അനില്‍ സ്വാഗതവും മിഥുന്‍രാജ് നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളും അധ്യാപകരും സംഗമത്തില്‍സംബന്ധിച്ചു.

error: Content is protected !!