മീനാക്ഷി മധുവിന് ബെസ്റ്റ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റിനുള്ള കലാമുദ്ര പുരസ്‌കാരം

ഇരിയ:കേരളത്തിലെ ശബ്ദനുകരണ കലയുടെ ഉപഞ്ജതാവ് ഋഷി മംഗലം കൃഷ്ണന്‍ നായരുടെ 50-മത് ഓര്‍മ്മ ദിനത്തില്‍ ഏര്‍പ്പെടുത്തിയ കലാമുദ്ര പുരസ്‌കാരം മീനാക്ഷി മധുവിന് . മലയാളം – തമിഴ് സിനിമ,നാടകം, ആല്‍ബം, ഷോര്‍ട്ട് ഫിലിം, ഡോക്യൂമെന്ററി,കര്‍ണാട്ടിക് നൃത്തം, പിയാനോ എന്നീ കലകള്‍ കൈകാര്യം ചെയ്യുന്നത് പരിഗണിച്ചു നല്‍കുന്ന പുരസ്‌കാരമാണ് കലാമുദ്ര പുരസ്‌കാരം. ഇരിയയിലെ മധുസൂദനന്റെയും രോഷ്മയുടെ മകളാണ്. പുല്ലൂര്‍ ഇരിയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന്‍ ചെമ്മാങ്കുടി സ്മൃതി ഹൈ ക്യു തീയേറ്ററില്‍ നടന്ന പുരസ്‌കാര വിതരണ ചടങ്ങ് നടന്‍ ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും എം എല്‍ എയുമായ കടകം പള്ളി സുരേന്ദ്രന്‍ പുരസ്‌കാരവും പ്രശംസ പത്രം സിനിമാതാരം ഗോപകുമാറും സമ്മാനിച്ചു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സോനാ എസ് നായര്‍ അധ്യക്ഷത വഹിച്ചു.

error: Content is protected !!