അടിമയില്‍ ശാക്തേയ ദേവീക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം 9 ന് തുടക്കം

കാഞ്ഞങ്ങാട് : കൊളവയല്‍ അടിമയില്‍ ശാക്തേയ ദേവീക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവം മെയ് 9ന് തുടക്കമാകുമെന്ന്
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 5 ന് ഗണപതി ഹോമം. 11ന് കലവറനിറ ക്കല്‍. തുടര്‍ന്ന് അന്നദാനം.
രാത്രി 7 ന് മാതൃസമിതിയുടെ നേതൃത്വം കൈകൊട്ടിക്കളി, തിരുവാതിര. 8ന് ഫ്‌ലവേഴ്‌സ് ടോപ് സിംഗര്‍ കൗഷിക് പ്രസാദ് , വര്‍ഷ പ്രസാദ്ആലപ്പുഴ എന്നിവ നയിക്കുന്ന മ്യൂസിക്കല്‍ നൈറ്റ്. 10 ന് ഉച്ചക്ക് 12ന് ലക്ഷ്മി പൂജ, വൈകിട്ട് ദീപാരാധന, തുടര്‍ന്ന് സര്‍വ്വേശ്വരവിളക്ക് പൂജ. രാത്രി 8ന് ശാക്തേയ പൂജ, 9ന് കൊളവയല്‍ ചിലങ്ക നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ രംഗ പ്രവേശനവും ക്ഷേത്ര പരിധിയിലെ കുട്ടികളുടെ നൃത്തനൃത്യങ്ങള്‍. 11 ന് രാത്രി തിടങ്ങള്‍. കുട്ടിച്ചാത്തന്‍, ഭൈരവന്‍, പൊട്ടന്‍ ദൈവം, 8 ന് അന്നദാനം. 12ന് രാവിലെ മുതല്‍ ചാമുണ്ഡേശ്വരി, വിഷ്ണുമൂര്‍ത്തി, കുറത്തിയമ്മ, ഗുളികന്‍ ദൈവം, ഉച്ചക്ക് അന്നദാനം.ഭാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ടിവി കുഞ്ഞികണ്ണന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം പി കുഞ്ഞികണ്ണന്‍, കണ്‍വീനര്‍ രാജു ഇട്ടമ്മന്‍, ഭരണ സമിതി ട്രഷറര്‍ കെ ബി കോരന്‍ പുള്ളിക്കാര സുരേഷ് പുളിക്കല്‍ ക്ഷേത്ര ഭരണ ക്ഷേത്ര ഭരണസമിതി ട്രഷറര്‍ കെ വി ദാസന്‍ / കമ്മിറ്റി അംഗങ്ങളായ എം പ്രജിത്ത്, അരുണ്‍ പുളിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!