കാഞ്ഞങ്ങാട്:-മേലാങ്കോട്ട് ലക്ഷ്മി വെങ്കിടേശ്വര ദേവന്റെയും,ദേവിയുടെയും മന്ദിരത്തിനോട് ചേര്‍ന്ന് അതി പുരാതനമായ മേലാങ്കോട്ട് അറിയാത്തറ ഗുളികന് ദേവസ്ഥാനം ജനകീയ കൂട്ടായ്മയില്‍ നടത്തുന്ന നവീകരണ പുനപ്രതിഷ്ഠ കളിയാട്ട ഉത്സവം മെയ് 9ന് നടക്കും. രാവിലെ 11. 30ന് ഗുളികന് തെയ്യത്തിന്റെ പുറപ്പാട്, തുടര്‍ന്ന് 12 മണിക്കുള്ള മുഹൂര്‍ത്തത്തില്‍ പുനപ്രതിഷ്ഠ ചടങ്ങ്. ഉച്ചയ്ക്ക് അന്നദാനം. വിവിധ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ എന്നിവ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായിനടക്കും.
