കാഞ്ഞങ്ങാട്: മേലാങ്കോട്ട് സ്കൂളില്‍ നൃത്ത പരിശീലനം നടത്തുന്നതിനിടയില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണ്ണ മോതിരം ഉടമയെ കണ്ടെത്തി തിരിച്ചു നല്കി മേലാം കോട്ട് ധ്വനി നൃത്ത സംഘം ടീം അംഗങ്ങള്‍. നയന സുനില്‍, രജിത പ്രശാന്ത്, പ്രഭിത പ്രകാശന്, രതിനബിജു, അജിത രാജേഷ് എന്നിവരാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത് .സ്വര്‍ണ്ണം കളഞ്ഞു കിട്ടിയ ഉടന്‍ തന്നെ സ്വയം നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്. കാഞ്ഞങ്ങാട്ട് കരാട്ടെ പരിശീലകന് ഷാജിയുടെതാണ് സ്വര്‍ണ്ണമെന്ന് മനസ്സിലാക്കുകയും അവരെ വിളിച്ചുവരുത്തി സ്വര്‍ണ്ണം തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
