പെരിയ :പ്രിയദര്‍ശിനി കലാകായിക വേദി ചാലിങ്കാലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ദ്വിദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്നു. ഒന്നാം സ്ഥാനക്കാര്‍ക്ക് കയ്യില്‍ കുഞ്ഞമ്പു തണ്ണോട്ട് സ്മാരക ക്യാഷ് അവാര്‍ഡ് ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് എം. ബാലകൃഷ്ണന്‍ ഏച്ചിത്തടം സ്മാരക ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. 32 ഓളം ടീമുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റെയിന്‍ബോ കോടോത്ത് വിജയികളായി. രണ്ടാം സ്ഥാനം ഇ കെ നായനാര്‍ തോക്കാനം മൊട്ട.വിജയികള്‍ക്ക് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി, ക്ലബ്ബ് പ്രസിഡന്റ് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു, പത്മനാഭന്‍ ചാലിങ്കാല്‍ ഗോപാലന്‍ എച്ചിത്തടം, നാരായണന്‍ പി, മനോജ് കാരികൊച്ചി, ഫസല്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി ഗോകുല്‍നന്ദിപറഞ്ഞു.
