ആയിഷ ഫര്‍സാനയുടെ ‘തിരയടങ്ങാതെ’ പെണ്‍ കവിതാ സമാഹാരത്തിന്റെ കവര്‍ റിലീസിങ് ചെയ്തു

കാഞ്ഞങ്ങാട് : വനിതാ ലീഗ് കാസറഗോഡ് ജില്ലാ സെക്രട്ടറിയും നിസ്വാ കോളേജ് പ്രിന്‍സിപ്പലും,പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ ആയിഷ ഫര്‍സാനയുടെ സംയുക്ത സംരംഭമായ ആത്മാവിഷ്‌കാരത്തിന്റെ പെണ്ണിടങ്ങള്‍ ‘തിരയടങ്ങാതെ’ പെണ്‍കവിതകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ റിലീസിങ് പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെ കാഞ്ഞങ്ങാട് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടന്നു. പുസ്തക രചയിതാവും സാഹിത്യ രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യവുമായ സി.മുഹമ്മദ് കുഞ്ഞി കെ.എം.സി.സി ഷാര്‍ജ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശംസുദ്ധീന്‍ കല്ലൂരാവിക്ക് നല്‍കി കവര്‍ റിലീസിങ് നിര്‍വഹിച്ചു. കോഴിക്കോട് പൂമുഖം ബുക്‌സ് ആണ് പ്രസാധകര്‍.വിഷാദഭരിതമായ വൈകാരികലോകത്തെ കേന്ദ്രീകരിക്കുന്ന രചനകളാണ് കവിതയിലുള്ളതെന്നും ആത്മസംതൃപ്തിയ്ക്കുവേണ്ടി ചെയ്യുന്ന പോരാട്ടമാണ് എഴുത്തെന്നും ഫര്‍സാന ആമുഖ ഭാഷണത്തില്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളില്‍ അപൂര്‍വ്വമായി മാത്രം കാണുന്നതാണ് കവിത രചനകള്‍ എന്നും നാടിനഭിമാനമായി മാറിയിരിക്കുകയാണ് ഫര്‍സാന എന്നും സി മുഹമ്മദ് കുഞ്ഞിയും ശംസുദ്ധീന്‍ കല്ലൂരാവിയും കവര്‍ പ്രകാശ വേളയില്‍ പറഞ്ഞു. മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ ചിത്താരി അധ്യക്ഷത വഹിച്ചു. ആമുഖ ഭാഷണം ആയിഷ ഫര്‍സാന നിര്‍വഹിച്ചു. ഖാലിദ് എം. കെ സ്വാഗതം പറഞ്ഞു. അഹമ്മദ് കിര്‍മാനി, ഉസ്മാന്‍ ഖലീജ്, കരീം കല്ലുരാവി,വനജ ടീച്ചര്‍, ജമീല കുഞ്ഞബ്ദുള്ള,നഫീസ പി.പി,ശുജൈറ പി.പി തുടങ്ങിയവര്‍ സംസാരിച്ചു. അജാനൂര്‍ പഞ്ചായത്ത് മെമ്പര്‍ ഷക്കീല ബദറുദ്ധീന്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!