കാമധേനു ചരിതം ആടി നടന തരംഗിണി

പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖ നടനം ദേശീയ നൃത്തോത്സവത്തില്‍ ബാംഗ്ലൂരില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തകി ശ്രീലത നിക്ഷിത്തിന്റെ നേതൃത്വത്തിലുള്ള നടന തരംഗിണിയുടെ കാമധേനു വൈഭവം എന്ന നൃത്ത സംഗീത നാടകം ഏവരെയും ആകര്‍ഷിക്കുന്നതായിരുന്നു. 11 വയസ്സുള്ള ജയലക്ഷ്മി എന്ന കുട്ടി രചിച്ച ഗാനങ്ങള്‍ക്ക് ശ്രീലത സംഗീതം നല്‍കി അഭിഷേക് ആലപിച്ചു.
പതിനൊന്ന് വയസ്സുള്ള ദുബായില്‍ നിന്നുള്ള നിതാര മോളുടെ ഭരതനാട്യവും ആസ്വാദകരുടെ മനസ്സിനെ കീഴടക്കി.
ആറാം നാളില്‍ അമൃത വാസുദേവന്‍, മാനസ എസ്, അനിന്ദിത കുളൂര്‍, സുപ്രിയ ശിവരുദ്രപ്പ ബാംഗ്ലൂര്‍, വിധാത്രി ഭട്ട് മംഗലാപുരം, വാണി അനീഷ് കാക്കനാട്, ടീം പ്രതി ബോധക, പഞ്ചമുഖി, മഞ്ജു വി നായരുടെ ടീം ലോക്യ , ലിബിന്‍ ബെന്നി, നവ്യ ഭട്ട് എന്നിവരുടെ ഭരതനാട്യവും അശ്വിനി നമ്പ്യാരുടെ കുച്ചുപ്പുടിയും മുംബൈ ഐശ്വര്യ ഹരീഷിന്റെ ഭരതനൃത്യവും ഗുരുവായൂര്‍ ഗംഗാമൃതം ടീമിന്റെ തിരുവാതിരകളിയും ഗോശാല നന്ദിമണ്ഡപത്തില്‍ നടന്നു. ജില്ലയിലെ പ്രശസ്ത നൃത്താദ്ധ്യാപകനായ രാജു മാസ്റ്ററെ പരമ്പര വിദ്യാപീഠം ആദരിച്ചു.

നൃത്തോത്സവത്തില്‍ ഇന്ന്

സ്ഫൂര്‍ത്തി എം, പ്രീതി എം , മമത പൈ ബാംഗ്ലൂര്‍, ചൈത്ര അരവിന്ദും സംഘവും, അനുശ്രീ, ശ്രവ്യ ബംഗ്ലൂര്‍, മാളവിക, ശ്രുതി നൃത്ത വിദ്യാലയം, വാഗേയ നൃത്ത വിദ്യാലയം, ഗോപിക ഗോവിന്ദ്, വൈഷ്ണവി മുകുന്ദ്, അനഘഭട്ട്, മിഹിര ഭട്ട്, ദേവിക സജീവന്‍, രാധിക കല്ലൂരായ
മധുചന്ദ്ര എന്നിവര്‍ നന്ദി മണ്ഡപത്തില്‍ ഭരതനാട്യം അവതരിപ്പിക്കും.
ബിന്ദു മാരാരുടെ ശിക്ഷണത്തിലുള്ള ക്ഷേത്ര കലാ അക്കാഡമിയുടെ മോഹിനിയാട്ടവും അഞ്ജന ആനന്ദിന്റെ കുച്ചുപ്പുടിയുംഉണ്ടാകും

error: Content is protected !!