പ്രധാനമന്ത്രിക്ക് നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം അയച്ചു പ്രതിഷേധിച്ചു

കാഞ്ഞങ്ങാട് : നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജവഹര്‍ ബാല്‍ മഞ്ച് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന പ്രധാനമന്ത്രിക്ക് നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകം അയച്ചു പ്രതിഷേധിച്ചു.
നെഹറുവിന്റെ പേര് മാറ്റിയതിലൂടെ ഇന്ത്യയുടെ ചരിത്രത്തെ ഇല്ലാതാക്കാമെന്ന നരേന്ദ്രമോഡിയുടെ വിചാരം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജവഹര്‍ ബാല്‍ മഞ്ച് മുന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ വി വി നിഷാന്ത് പറഞ്ഞു.ജവഹര്‍ ബാല്‍ മഞ്ച് ജില്ലാ ചെയര്‍മാന്‍ ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് ബാങ്ക് പ്രസിഡന്റ് പ്രവീണ്‍ തോയമ്മല്‍,സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം അമല്‍നാഥ്,ബാല്‍ മഞ്ച് ജില്ലാ കോര്‍ഡിനേറ്റര്‍മാരായ നിഷാന്ത് പ്ലാവിലായ, അനൂപ് ഓര്‍ച്ച, ജതീഷ് കായക്കുളം, പ്രമോദ് ചെക്കിയാര്‍പ്പ്,മഹേന്ദ്രന്‍ കൂവാറ്റി, സിജോ അമ്പാട്ട്, വിനീത് എച്ച് ആര്‍, കൃഷ്ണലാല്‍ തോയമ്മല്‍ സന്ദീപ് ഒഴിഞ്ഞവളപ്പ്, പ്രതീഷ് കല്ലഞ്ചിറ,ശരത് ചന്ദ്രന്‍,സനോജ് കുശാല്‍ നഗര്‍, രവീന്ദ്രന്‍. കെ, വിക്രമന്‍ നായര്‍,അമൃത സനോജ് തുടങ്ങിയവര്‍സംസാരിച്ചു

error: Content is protected !!