കാഞ്ഞങ്ങാട് :പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി യാത്ര തിരിക്കുന്ന മുട്ടുന്തല അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്കൂള്‍ കണ്‍വീനര്‍ ഖൈസ് സണ്ലൈറ്റിന് മുട്ടുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹജ്ജ് യാത്രയയപ്പ് നല്കി. മുട്ടുന്തല മുസ്ലിം ജമാഅത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മസ്ഊദ് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുട്ടുന്തല മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സണ്‍ലൈറ്റ് അബ്ദുല്‍ റഹ്മാന് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് മുട്ടുന്തല സ്വാഗതവും മുഹമ്മദ് കുഞ്ഞി വടക്കുപുറം നന്ദിയും പറഞ്ഞു. സ്വദര്‍ മുഅല്ലിം അബ്ദുല്‍ റഷീദ് അസ്നവി, ബിസ്മില്ല അബ്ദുല്ല ഹാജി, മൊയ്തു മമ്മു ഹാജി, ഇബ്രാഹിം ആവിക്കല്‍, എം എ റഹ്മാന് തുടങ്ങിയവര്‍സംസാരിച്ചു.
ഹജ്ജ് യാത്രയയപ്പ് നല്കി; മുട്ടുന്തല മുസ്ലിം ജമാഅത്ത് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം ഹാഫിസ് മസ്ഊദ് ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു
