മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍

ചന്തേര: മത്സ്യവില്‍പ്പനയുടെ മറവില്‍ കഞ്ചാവു വില്‍ക്കുകയായിരുന്ന ആള്‍ അറസ്റ്റില്‍. പടന്ന മൂസ ഹാജി മുക്കിലെ മത്സ്യവില്‍പ്പനക്കാരനായ പടന്ന, വടക്കേപ്പുറം മൊയ്തീന്‍ (55) നെയാണ് ചന്തേര പോലീസ് 70 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തത്. നേരത്തെയും കഞ്ചാവുമായി മൊയ്തീന്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ വീണ്ടും കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചന്തേര എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് നാലു പ്ലാസ്റ്റിക് കവറുകളിലാക്കി വില്‍പ്പനയ്ക്കായി സൂക്ഷിച്ച 70 ഗ്രാം കഞ്ചാവ് മീന്‍ കുട്ടയില്‍ നിന്ന് കഞ്ചാവ് പോലീസ് കണ്ടെടുത്തത്.

error: Content is protected !!