കാഞ്ഞങ്ങാട്: മേലാങ്കോട്ട് അരയാല്‍ തറ കേന്ദ്രീകരിച്ച് രൂപീകരിച്ച അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ് മെയ് 4 മുതല്‍ 12 വരെ എല്ലാ ദിവസവും വൈകുന്നേരം 5 30ന് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടത്തുന്ന മൂന്നാമത് അരയാല്‍ സെവന്‍സ് 2025 ഫുട്‌ബോള്‍ മേളയ്ക്ക് തുടക്കമായി.ദേശീയ സംസ്ഥാന തലത്തിലെ മികച്ച കളിക്കാര്‍ കളത്തില്‍ ഇറങ്ങുന്ന ടൂര്‍ണമെന്റ് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു.സുരേശന്‍ മണലില്‍ അധ്യക്ഷനായി.ക്ലബ്ബ് സെക്രട്ടറി വിനോദ് കുമാര്‍, ടി ബാബു,പവിത്രന്‍ അതിയാമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.സണ്‍ഡേ സെവന്‍സ് ദുര്‍ഗ,ബെസ്റ്റ് ബല്ല ബല്ല കടപ്പുറം,റെഡ് സ്റ്റാര്‍ നെല്ലിക്കാട്,ജോളി തായന്നൂര്‍,ബ്രദേഴ്‌സ് 100 എച്ച് പി കാഞ്ഞങ്ങാട്, ഗ്രാമീണ എരിക്കുളം,ഗോള്‍ഡ് ഹില്‍ ഹദ്ദാദ് ബേക്കല്‍,ടീമുകള്‍ക്കൊപ്പം ആദ്യദയരായ അരയാല്‍ ബ്രദേഴ്‌സ് എന്നീ എട്ടു ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. വിജയികള്‍ക്ക് ഹരീഷ് ബാബു(ബഹറിന്‍)അതിയാമ്പൂര്‍ നല്‍കുന്ന 25 252 രൂപ കാഷ് അവാര്‍ഡും മുന്‍ഫുട്‌ബോള്‍ താരം അതിയാമ്പൂരിലെ പരേതനായ കെ കെ ചന്ദ്രന്റെ സ്മരണയ്ക്ക് വിനീത് അതിയാമ്പൂര്‍ നല്‍കുന്ന ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് മേലാങ്കോട്ട് കറുത്തമ്പൂ മേസ്ത്രിയുടെ മരണയ്ക്ക് മക്കള്‍ നല്‍കുന്ന 15151 രൂപയും ശാസ്താ നാരായണന്റെ സ്മരണയ്ക്ക് മക്കള്‍ നല്‍കുന്ന ട്രോഫിയും സമ്മാനിക്കും എല്ലാദിവസവും മികച്ച കളിക്കാരന്‍ പ്രത്യേക സമ്മാനം നല്‍കുന്നു. കളി കാണാന്‍ എത്തുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ നല്‍കുന്നു.ക്ലബ്ബ് നടത്തിയ മുന്‍ വര്‍ഷത്തെ ടൂര്‍ണമെന്റുകളില്‍ 60ലധികം സമ്മാനങ്ങള്‍ കാണികള്‍ക്ക് നല്‍കി ടൂര്‍ണമെന്റ് ജനകീയമാക്കുന്നതിന് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബിന്കഴിഞ്ഞിരുന്നു.
മേലാങ്കോട്ട് അരയാല്‍ ബ്രദേഴ്‌സ് ക്ലബ്ബ് അരയാല്‍ സെവന്‍സ് ഫുട്‌ബോള്‍ മേള തുടങ്ങി; കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാഘവന്‍ ഉദ്ഘാടനം ചെയ്തു
