കാഞ്ഞങ്ങാട് :ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം മെയ് 6 ന് കാഞ്ഞങ്ങാട് വ്യാപാരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത അറിയിച്ചു. രാവിലെ 8.30 ന് പതാക ഉയര്‍ത്തല്‍. 9 ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ ഖാന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ വി ദിനേശന് അധ്യക്ഷനാവും സെക്രട്ടറി കെ വി ശശികുമാര്‍ റിപ്പോര്‍ട്ട് അവതരണവും
ട്രഷറര്‍ വി ജെ ഷിബി വരവ് ചെലവും അവതരിപ്പിക്കും. സംഘാടകസമിതി കണ്‍വീനര്‍ എ .വി വാമനന് സ്വാഗതവും ജില്ലാ സെക്രട്ടറി എം പ്രദിപ് നന്ദിയും പറയും. ഉച്ചക്ക് 2 ന് പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യുംനഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത മുഖ്യാത്ഥിയാവും.ഞാന്വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ അഹമ്മദ് ഷെരീഫ് ,വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ശോഭ ബാലന്,
അസോസിയേഷന് എ എഡബ്ലിയു കെ ജില്ല പ്രസിഡന്റ് ഗുണേന്ദ്രലാല്‍, സംസ്ഥാന ട്രഷറര്‍ അഷറഫ് വീരാളി, സംസ്ഥാന വൈസ് പ്രസിഡന്റ് കെയു കലാധരന്‍, ജോ. സെക്രട്ടറി ലിജുരാജ് തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം ചെയര്മാന് വി പി ഗോപാലകൃഷ്ണന് സ്വാഗതവും ജില്ലാ സെക്രട്ടറി കെ മധു നന്ദിയും പറയും.പ്രതിനിധി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികളായ
വി പി ഗോപാലകൃഷ്ണന്, കെ വി ദിനേശന്, എ വി വാമനന് , കെ വി ശശികുമാര്‍, ബാബു കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
ബാറ്ററി ഡീലേഴ്സ് ആന്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ സമ്മേളനം നാളെ
