ബാലഗോകുലം ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം; മിറര്‍ റൈറ്റിംങില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ പി ആര്‍ ശ്രീയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്തു.

മാവുങ്കാല്‍: ബാലഗോകുലം ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം മാവുങ്കാല്‍ വ്യാപാര ഭവനില്‍ നടന്നു. പത്മനാഭന്‍ പുല്ലൂര്‍ അധ്യക്ഷത വഹിച്ചു. മിറര്‍ റൈറ്റിംങില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡില്‍ ഇടം നേടിയ പി ആര്‍ ശ്രീയുക്ത ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. വളര്‍ന്നു വരുന്ന കുട്ടികളില്‍ സ്വഭാവവും , സംസ്‌കാരവും രൂപീകരിക്കുന്നതില്‍ ബാലഗോകുലം നിസ്തുലമായ പങ്കാണ് വഹിക്കുന്നതെന്നും, ലഹരി പോലെയുള്ള ദുഷ്പ്രവണതകളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ബാലഗോകുലം പ്രവര്‍ത്തനം ശക്തപ്പെടുത്തേണ്ടതുണ്ടെന്നുംഉദ്ഘാടന ഭാഷണത്തില്‍ ശ്രീയുക്ത അഭിപ്രായപ്പെട്ടു. ബാലഗോകുലം ജില്ലാ അദ്ധ്യക്ഷന്‍ ഡോ.സി. ബാബു മുഖ്യപ്രഭാഷണം നടത്തി. ആധുനിക ലോകത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണെന്നും അതിന് മറുമരുന്നായി ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം മാതൃകയാക്കി മുന്നോട്ട് പോകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ ഖജാന്‍ജി കെ. രാധാകൃഷ്ണന്‍, ടി.വി. അശോകന്‍ , എന്നിവര്‍ സംസാരിച്ചു. താലൂക്ക് ഉപാദ്ധ്യക്ഷന്‍ എം എസ് സത്യന്‍ സ്വാഗതവും, താലൂക്ക് ഭഗിനി പ്രമുഖ് എന്‍ പ്രാര്‍ത്ഥന നന്ദിയുംപറഞ്ഞു.

error: Content is protected !!