പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന് തുടക്കം

പെരിയ: പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ച് കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. യജ്ഞാചാര്യന്‍ ഭാഗവത പെരികമന ശ്രീധരന്‍ നമ്പൂതിരിക്ക് ആചാര്യവരവേല്‍പ്പ് നല്‍കി.സമാരംഭ സമ്മേളനം ബ്രഹ്‌മശ്രീ നാരായണന്‍ വാഴുന്നോര്‍ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി .രാജന്‍ പെരിയ അധ്യക്ഷത വഹിച്ചു. ടി. രാമകൃഷ്ണന്‍, കെ.വിജയന്‍, പ്രമോദ് പെരിയ, പി.നാരായണന്‍ നായര്‍,പി. കുഞ്ഞമ്പുനായര്‍,തമ്പാന്‍ ഏച്ചിക്കുണ്ട്, എ.കെ.സുരേഷ് ബാബു സംസാരിച്ചു.

error: Content is protected !!