കാഞ്ഞങ്ങാട് : തമിഴ്നാട്ടിൽ നിന്നും കോഴി കയറ്റി വരികയായിരുന്നു
പിക്കപ്പ് വാൻ പൂച്ചക്കാട് കലുങ്കിലിടിച്ച് ഒരാൾക്ക് ഗുരുതരം. സഹയാത്രികനും പരിക്കേറ്റു.പൂച്ചക്കാട്
സംസ്ഥാന പാതയിൽ ഞായറാഴ്ച രാവിലെ ആറുമണിയോടായാണ് അപകടം.ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് അപകട കാരണ മെന്ന് കരുതുന്നു.
പിക്കപ്പിൽ കുടുങ്ങിയ ഡ്രൈവറെയും സഹയാത്രികനെയും ഏറെ പണിപ്പെട്ടാണ്
ഫയർ ആൻ്റ് റെസ്ക്യു
സിനിയർ
ഓഫിസർ ഗണേശൻ കിണറ്റുകരയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനക്യാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. ശേഷം രണ്ടു പേരെയും ജില്ലാശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റ
ഡ്രൈവർ തമിഴ്‌നാട് സ്വദേശി സെൽവനെ പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഫയർ ആൻ്റ് റെസ്ക്യു ഓഫീസർമാരായ ഇ ഷീജു, പി. അനിലേഷ്, എ.അതുൽ,ഡ്രൈവർ കെ.എ. ലതീഷ്,
ഹോംഗാർഡ് വിവി അനിഷ് , പോലിസും,നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
