ഗ്രാമത്തിന് ഉത്സവമായി പാഠശാല കെട്ടിടോദ്ഘാടനം

കരിവെള്ളൂര്‍ :ഒരു വ്യാഴവട്ടക്കാലമായി പാലക്കുന്ന് കേന്ദ്രീകരിച്ച് നടക്കുന്ന പാഠശാല ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അക്ഷരാര്‍ഥത്തില്‍ ഗ്രാമത്തിന് ഉത്സവമായി. പൂര്‍ണമായും നാട്ടുകാരില്‍ നിന്ന് സമാഹരിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ചത്.
രാജ്യ സഭ എം.പി ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു.കവിയും പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ സി.എം വിനയചന്ദ്രന്‍ സംസാരിച്ചു. ഗംഗന്‍ കരിവെള്ളൂരിന്റെ ശിക്ഷണത്തില്‍ പതിനെട്ടംഗ പാഠശാല ഗായക സംഘം അവതരിപ്പിച്ച സ്വാഗത ഗാനം വേറിട്ട അനുഭവമായി. പാഠശാല കലാവേദിയിലെ അംഗങ്ങള്‍ അവതരിപ്പിച്ച വൈവിധ്യ മാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ കൊടക്കാട് പടിഞ്ഞാറെക്കര ഉദയ വയോജന വേദിയുടെ സംഘ നൃത്തവും പലിയേരി പുരുഷ സംഘത്തിന്റെ കൈകൊട്ടി കളിയും ഹൃദയ സ്പര്‍ശിയായഅനുഭവമായി.

error: Content is protected !!