കാഞ്ഞങ്ങാട്: ബല്ല അഴീക്കോടന്‍ ഗ്രന്ഥാലയത്തിന്റെ പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സമ്മേളനം നടന്നു.കുട്ടികളുടെ നാടക കളരി,പഠനം-വിനോദയാത്രകള്‍ സഹവാസ ക്യാമ്പ്,യുവജനങ്ങളുടെ സംഗമം,വയോജന സംഗമം ,വായനാ വെളിച്ചം,നിരവധി തവണയായി നടത്തി ചര്‍ച്ചകള്‍, ഫ്യൂഷന്‍ ഡാന്‍സ്,നാടകം,ഗ്രന്ഥാലയം പരിധിയിലെ കാലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയ വിവിധ പരിപാടികളോടെയാണ് വാര്‍ഷികം നടത്തിയത്. വാര്‍ഷികത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ലൈബ്രറി പ്രവര്‍ത്തന മേഖലയില്‍ 60 വര്‍ഷം പിന്നിട്ട മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ: പി അപ്പുക്കുട്ടനെ ആദരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ വി സുശീല അധ്യക്ഷത വഹിച്ചു. കെ വി രതീഷ്, എ വി പ്രദീപ്, എം ബാലന്‍എന്നിവര്‍സംസാരിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സുനീഷ് കക്കാട്ടി സ്വാഗതവുംഗ്രന്ഥാലയം ജോ: സെക്രട്ടറി പി ശ്രീകല നന്ദിയുംപറഞ്ഞു.
ബല്ല അഴീക്കോടന്‍ ഗ്രന്ഥാലയം പത്താം വാര്‍ഷികാഘോഷം; സാംസ്‌കാരിക സമ്മേളനം നടന്നു
