തൈക്കടപ്പുറം കടിഞ്ഞിമൂല ജയ്ഹിന്ദ് ആര്‍ട്‌സ് ആന്റ് രാജീവ് യൂത്ത് ക്ലബ്ബിന്റെ കെട്ടിടോദ്ഘാടനവും രജത ജൂബിലി ആഘോഷവും മെയ് 5, 12 തീയതികളില്‍

നീലേശ്വരം : തൈക്കടപ്പുറം കടിഞ്ഞിമൂല ജയ്ഹിന്ദ് ആര്‍ട്‌സ് ആന്റ് രാജീവ് യൂത്ത് ക്ലബ്ബിന്റെ  കെട്ടിടോദ്ഘാടനവും രജത ജൂബിലി ആഘോഷവും മെയ് 5, 12 തീയതികളില്‍ നടക്കും.കെട്ടിടോല്‍ഘാടനം മെയ് 5ന് രാവിലെ 10 മണിക്ക് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാനും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മാമുനി വിജയന്‍ അധ്യക്ഷനാവും..മാമുനി കുഞ്ഞമ്പാടി സ്മാരക ഹാളിന്റെ ഉദ്ഘാടനം കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി യും ഫോട്ടോ അനാഛാദനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും നിര്‍വഹിക്കും.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുഖ്യാതിഥിയാകും.കെട്ടിട നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം ബാലചന്ദ്രന്‍, ജയ്ഹിന്ദ് ക്ലബ് പ്രസിഡണ്ട് മാട്ടുമ്മല്‍ കൃഷ്ണന്‍,രാജീവ് യൂത്ത് ക്ലബ് പ്രസിഡണ്ട് എം ധനേഷ് എന്നിവര്‍ സംസാരിക്കും. കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികള്‍ സംബന്ധിക്കും..രാജീവ് യൂത്ത് ക്ലബ്ബിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 12ന് നടക്കുന്നഉത്തരമേഖല കബഡി ഫെസ്റ്റ് ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും. 30 ലക്ഷത്തോളം രൂപ ചിലവിട്ടാണ് ഇരുനില കെട്ടിടം നിര്‍മ്മിച്ചത്. പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ മാമുനി വിജയന്‍,വര്‍ക്കിംഗ് ചെയര്‍മാന്‍ മാട്ടുമ്മല്‍ കൃഷ്ണന്‍, കണ്‍വീനര്‍ എം ബാലചന്ദ്രന്‍, ട്രഷറര്‍ എം സുമേഷ്, ധനേഷ് നാരായണന്‍, ധനേഷ് കുഞ്ഞിക്കണ്ണന്‍, കെ കെ കൃഷ്ണന്‍ എന്നിവര്‍സംബന്ധിച്ചു.

error: Content is protected !!