കാഞ്ഞങ്ങാട് : കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഏറെയായി മുടക്കമില്ലാതെ തുടര്‍ന്നു വരുന്ന സൗജന്യ പൊതിച്ചോര്‍ വിതരണം തുടരുന്നതിനു നന്മമരം കാഞ്ഞങ്ങാട് വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. തെരുവിലെ അശര ണര്ക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി, പാലിയേറ്റിവ് മേഖലകളില്‍ ക്രിയാത്മക പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന സംഘടനയാണ് നന്മമരം കാഞ്ഞങ്ങാട് ചാരിറ്റബിള്‍ സൊസൈറ്റി. 2018 ലെ പ്രളയത്തിലും വയനാട് ദുരന്ത സമയത്തും രണ്ട് ലക്ഷത്തോളം രൂപ സമാഹരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളില്‍ വെള്ളമെത്തിക്കുന്നതിനായി കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കുണ്ടാരം, കാഞ്ഞങ്ങാട് നഗരസഭയിലെ ആലയ്, നീലേശ്വരത്തെ പാലായി എന്നിവടങ്ങളിലായി മൂന്ന് കുടിവെള്ള പദ്ധതികള്‍ നന്മമരം കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു കൈമാറിയിട്ടുണ്ട്. കാഞ്ഞങ്ങാട് വെച്ചു നടന്ന പൊതുയോഗം ജില്ലാ ആസൂത്രണ സമിതി അംഗം വി. വി. രമേശന് ഉദ്ഘാടനം ചെയ്തു. ബിബി ജോസ് അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി സലാം കേരള (ചെയര്മാന്), ബിബി ജോസ് ( പ്രസിഡന്റ്), വിനോദ് ടി. കെ, ഗോകുലാനന്ദന്‍ – (വൈസ്. പ്രസിഡന്റ്), ഷിബു നോര്‍ത്ത് കോട്ടച്ചേരി (സെക്രട്ടറി), വിനു വേലാശ്വരം, രാജി മധു ( ജോയിന്റ് സെക്രട്ടറി), ദിനേശന് എക്സ് പ്ലസ് ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വി. വി. രമേശന്, ഇ. വി. ജയകൃഷ്ണന്, ടി. കെ. നാരായണന്, ഹരി. കെ. എസ്. കുമ്പള, സന്തോഷ് കുശാല്‍ നഗര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ഹരി നോര്‍ത്ത് കോട്ടച്ചേരി, സി. പി. ശുഭ ഉപദേശക സമിതിഅംഗങ്ങള്‍.
സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്
