ഉദുമ :പാറ ഫ്രണ്ട്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സമുഹത്തെ കാര്‍ന്നുതിന്ന ലഹരി എന്ന മഹാമാരിക്കെതിരെ ശക്തമായ സന്ദേശവുമായി വളര്‍ന്നു വരുന്ന പുതു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ദ്വിദിന സഹവാസ ക്യാംപിന് ഇന്ന് രാവിലെ തുടക്കമായി.
ദ്വിദിന ക്യാംപിന്റെ ഔപചാരിക ഉദ്ഘാടനം കാസര്‍കോട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് പി. ബാലകൃഷ്ണന് നായര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. യോഗത്തില്‍ ക്ലബ്ബ് പ്രവാസി കമ്മിറ്റി പ്രസിഡന്റും സഹവാസ ക്യാംപ് ചെയര്‍മാനുമായ പുരുഷോത്തമന് പാറ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റും സഹവാസ ക്യാംപ് കണ്‍വീനറുമായ കൃഷ്ണന് സ്വാഗതം പറഞ്ഞു.ഉദുമ ഗ്രാമ പഞ്ചായത് പ്രസിഡന്റ് പി.ലക്ഷ്മി, മുന്‍ ഉദുമ നിയോജക മണ്ഡലം എം എല്‍ എ കെ.വി കുഞ്ഞിരാമന്, പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ അശോകന്, ക്ലബ്ബ് സ്ഥാപക കമ്മിറ്റി സെക്രട്ടറി മുരളി പാറ, തണല്‍ വയോജന സമിതി പ്രസിഡന്‍് കൃഷ്ണന് കുന്നുമ്മല്‍ എന്നിവര്‍ സംസാരിച്ചു.സഹവാസ ക്യാംപ് ജോയിന്‍് കണ്‍വീനറും ക്ലബ്ബ് വനിതാ കമ്മിറ്റി അംഗവുമായ പ്രമീള അപ്പകുഞ്ഞി നന്ദി പറഞ്ഞു.വിവിധ പ്രദേശത്തെ 130 ല്‍ പരം കുട്ടികള്‍ പങ്കെടുക്കുന്ന ദ്വിദിന സഹവാസ ക്യാംപ് നാളെ വൈകിട്ട് 5 മണിക്ക്അവസാനിക്കും.
ദ്വിദിന സഹവാസ ക്യംപിന് പാറ ഫ്രണ്ട്സ് അങ്കണത്തില്‍ തിരിതെളിഞ്ഞു
